
പുത്തൂർ: ട്യൂട്ടോറിയൽ കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ പെയിന്റിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കാരിക്കലിൽ വാടകയ്ക്ക് താമസിച്ചിരുന്ന തേവലപ്പുറം കുറുമ്പാലൂർ ശ്രീനിവാസ നിലയത്തിൽ ശ്രീകുമാറാണ് (43, ബിജു) മരിച്ചത്. കാരിക്കൽ എഴുമണ്ണൂർ പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (50) , കുണ്ടറ അംബി പൊയ്ക പ്രശാന്തത്തിൽ പ്രസന്നൻ (55) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. പുത്തൂർ കെ.എസ്.ഇ.ബിക്ക് സമീപം രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പരസ്യ ബോർഡ് അഴിച്ചു മാറ്റുന്നതിനിടെ ബോർഡിന്റെ ഒരു ഭാഗം വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കടിച്ചത്. അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ജു ശ്രീകുമാർ. മക്കൾ. മഹാലക്ഷ്മി, നിഖിത്ത്.