s

ആലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ചെയർമാൻ ആലപ്പുഴ ആശ്രമം വാർഡ് വലിയ ചെങ്കിലാത്തിൽ അഡ്വ.എ.പൂക്കുഞ്ഞ് (74) നിര്യാതനായി.വൃക്ക, കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നിന് ആലപ്പുഴ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നടത്തി.

കായംകുളം വലിയ ചെങ്കിലാത്ത് വീട്ടിൽ പരേതരായ ഹസനാർ കുഞ്ഞിന്റെയും സൈനബാ ഉമ്മയുടേയും മകനാണ്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ടീയ പ്രവേശം. അഭിഭാഷകനായി കോഴിക്കോടും മാവേലിക്കരയിലും പ്രാക്ടീസ് ചെയ്തു. 1980ൽ ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയതോടെ പ്രാക്ടീസ് അവിടെയായി.
കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ജില്ലാ പ്രസിഡന്റ്,

സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗമായും, പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വഖഫ് ബോർഡ് അംഗം, ജില്ലാ ഗവ. പ്ലീഡർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. യൂക്കോ ബാങ്ക് മുൻ ഉദ്യോഗസ്ഥ അഡ്വ. മെഹുറുന്നിസയാണ് ഭാര്യ. മക്കൾ:അഡ്വ. വി.പി.ഉനൈസ് കുഞ്ഞ് (ജില്ലാ കോടതി ആലപ്പുഴ ), അഡ്വ വി.പി.ഉവൈസ് കുഞ്ഞ് (ബഹ്‌റിൻ ). മരുമക്കൾ: ഡോ നിഷ , വാഹിദ ( ബഹ്റിൻ). സഹോദരങ്ങൾ. ഡോ. മുഹമ്മദ് കുഞ്ഞ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റ് ), യൂസഫ് കുഞ്ഞ് (റിട്ട. എസ്. പി ), താഹക്കുട്ടി (റിട്ട. റീജിയണൽ മാനേജർ കേരള ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കോർപറേഷൻ), പരേതയായ ആമിന ബീവി, സൈനബ ബീവി, സുലേഖ ബീവി.