vidyarambham

വർക്കല : ശിവഗിരിയിൽ വിജയദശമി ദിനത്തിൽ രാവിലെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും . വിദ്യാരംഭത്തിന് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം . അന്നേദിവസം ശിവഗിരിയിൽ പൂജകൾക്ക് പുറമേ വിശേഷാൽ പൂജകളും പ്രാർത്ഥനയും ഉണ്ടായിരിക്കും എന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.