
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗം നവംബർ 26 ന് പണിമുടക്കും. പണിമുടക്ക് സർവീസ് മേഖലയിൽ സമ്പൂർണമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയും സംയുക്തമായി ചേരുന്ന സംസ്ഥാന കൺവെൻഷൻ ഇന്ന് വെർച്വലായി നടത്തും. കൺവെൻഷൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.