navjot-khosa

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ടായതായി കളക്ടർ നവജ്യോത് ഖോസെ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണ്. ഇതിനൊപ്പമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നതെന്ന് കളക്ടർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഈ മാസം ഏഴിന് 12,752 ആയിരുന്നു. അതിനു ശേഷം ഓരോ ദിവസവും രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. ഒക്ടോബർ 21വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 9,106 ആണ്.

നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ രോഗവ്യാപനത്തിനു ശമനം വന്നുതുടങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി മാത്രം നീക്കിവച്ചിരിക്കുന്നതിൽ 27 ശതമാനം കിടക്കകൾ ഇപ്പോൾ ഒഴിവുണ്ട്.ഐ.സി.യു സംവിധാനങ്ങളും വെന്റിലേറ്ററുകളും നിലവിൽ പര്യാപ്തമാണെന്നും കളക്ടർ അറിയിച്ചു. പ്രതിദിന രോഗികളുടെയും ചികിത്സയിലുള്ള രോഗികളുടെയും എണ്ണം കുറയുന്നുണ്ടെങ്കിലും ജില്ല രോഗഭീതിയിൽനിന്നു മുക്തമായിട്ടില്ല. ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ അല്പംപോലും ഇളവു നൽകാൻ സമയമായിട്ടില്ല. നിയന്ത്രണങ്ങളോട് ബഹുഭൂരിപക്ഷം ആളുകളും സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കളക്ടർ പറഞ്ഞു.

ഒക്ടോബർ ഏഴു മുതൽ ഓരോ ദിവസവും ചികിത്സയിലുള്ള രോഗികളുടെ എണ്ണം:

ഒക്ടോബർ 07 (12,752),

08 (11,690),

09 (11,621),

10 (12,017),

11 (11,612),

12 (11,405),

13 (11,367)
14 (11,070),

15 (10,954),

16 (10,763),

17 (10,743),

19 (9,054)

18 (10,212),

20 (9,159),

21 (9,106)