
തിരുവനന്തപുരം: രാഹുൽ ഗാന്ധി പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന മട്ടിൽ വാർത്താസമ്മേളനത്തിൽ താൻ സംസാരിച്ചെന്ന വാർത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു.
രാഹുൽ ഗാന്ധി ദേശീയ നേതാവാണ്.പ്രാദേശിക തലത്തിൽ അല്ല അദ്ദേഹം അഭിപ്രായം പറയുന്നത്. ദേശീയ തലത്തിലാണ് കാര്യങ്ങൾ കാണുന്നതും, അഭിപ്രായം പറയുന്നതും. രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ, ആ അർത്ഥത്തിൽ കാണണം എന്നാണ് താൻ അഭിപ്രായപ്പെട്ടത്.