കൊച്ചി: സീറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ (എൽ.ആർ.സി) 'മാർതോമാശ്ലീഹായും കേരളവും' എന്ന പുസ്തകം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി വെറ്റിനറി കോളേജ് പ്രൊഫസർ ജോസഫ് മാത്യുവിന് നൽകി പ്രകാശനം ചെയ്തു. ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ് രചയിതാവ്.