stet

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പാളയംകോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദരാബാദിലെ സർക്കാർ നിസാമിയ റ്റിബ്ബി കോളേജ്, ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിസിൻ എന്നിവിടങ്ങളിലെ എം.ഡി യുനാനി കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റ് രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ വഴിയോ നേരിട്ടോ തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തിൽ 26നകം ലഭിക്കണം. ഇ-മെയിൽ: director.ame@kerala.gov.in, dametvm@yahoo.co.in. കൂടുതൽ വിവരങ്ങൾ www.ayurveda.kerala.gov.inൽ.

എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി.​എം​ ​കോ​ഴ്‌​സ് ​പ്രാ​ഥ​മി​ക​ ​ലി​സ്റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ൻ​ ​ന​ട​ത്തു​ന്ന​ ​എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി.​എം​ ​കോ​ഴ്‌​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​പ്രാ​ഥ​മി​ക​ ​ലി​സ്റ്റ് ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ 28​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​അ​ത​ത് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ​രേ​ഖാ​മൂ​ലം​ ​പ​രാ​തി​ ​ന​ൽ​ക​ണം.