nidhin

പേരൂർക്കട :വെൽഡിംഗ് പണിക്കിടെ യുവാവിനെ ആട്ടാറിക്ഷയിൽ കയറ്റികൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ സംഘത്തിലെ ഒരാൾകൂടി പേരൂർക്കട പൊലീസിന്റെ പിടിയിലായി. നാലാഞ്ചിറ ബി.എസ്.എൻ.എൽ ഓഫീസിനു സമീപം താളിക്കാട് വീട്ടിൽ നിഥിനാണ് (28) അറസ്റ്റിലായത്.ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്.തിങ്കളാഴ്ചയാണ് കേസിനാസ്‌പദമായ സംഭവം. തൊളിക്കോട് സ്വദേശി ഷിജവാണ് (30) ആക്രമണത്തിന് ഇരയായത്. ഒന്നാം പ്രതി കണ്ണൻ എന്നുവിളിക്കുന്ന അഖിൽ (29) നേരത്തെ പിടിയിലായിരുന്നു. പേരൂർക്കട സി.ഐ വി.സൈജുനാഥ് , എസ്.ഐ വി. സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് നിഥിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.