crime

നെടുമങ്ങാട് : പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ താമസിപ്പിച്ച് സ്വർണ കമ്മൽ ഭീഷണിപ്പെടുത്തി കൈക്കലാക്കി എന്ന കേസിൽ കരകുളം മുദിശാസ്താംകോട് ചെക്കാലമുകൾ സ്വദേശി ഗോൾഡൻവാലി ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷിനെ (53) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. 19ന് രാത്രി 8.30ഓടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കേസ്. കുട്ടിയെ കാൺമാണില്ലെന്ന് അച്ഛന്റെ പരാതിയെ തുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽ ഗോപി, ഷിഹാബുദ്ദീൻ, എ.എസ്.ഐ എസ്.പി ഷിബു, സി.പി.ഒ ഷിലു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.