
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാവിലെ ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നാണ് 883 ഗ്രാം സ്വർണം പിടിച്ചത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ സി.വി.മാധവൻ, കെ.സുകുമാരൻ, ജ്യോതിലക്ഷ്മി, ഇൻസ്‌പെക്ടർമാരായ അശോക് കുമാർ, കെ.വി.രാജു, യദുകൃഷ്ണ, സന്ദീപ് കുമാർ, സോനിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.