
പുനലൂർ:അയൽവാസിയായ പട്ടിക വിഭാഗത്തിൽപ്പെട്ട ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കുളത്തൂപ്പുഴ പൊലിസ് അറസ്റ്റ് ചെയതു.ആര്യങ്കാവ് റോസ്‌മല ബിനുഭവനിൽ സുദേശനെയാണ് അയൽവാസിയായ വനത്തിറമ്പത്ത് വീട്ടിൽ ബാബു എന്നയാൾ വെട്ടി പരിക്കേൽപ്പിച്ചത്.സമീപത്ത് താമസിക്കുന്ന മരുകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാൻ എത്തിയ സുദേശനെ ബാബു വെട്ടുകത്തി ഉപയോഗിച്ച് കൈയിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു.തുടർന്ന് നൽകിയ പരാതിയെ തുടർന്ന് കുളത്തൂപ്പുഴ എസ്.ഐ.കെ.അശോക് കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് ബാബുവിനെ അറസ്റ്റ് ചെയ്ത ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുനലൂർ ഡി.വൈ.എസ്.പി.അനിൽദാസിന്റെ നിർദ്ദേശത്തെ തുടന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.