nava

തിരുവനന്തപുരം : കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ കരിക്കകത്തമ്മ നവരാത്രി മഹോത്സവുമായി അനുബന്ധിച്ച് ദുർഗാഷ്ടമി ദിവസമായ ഇന്ന് വൈകിട്ട് ആറിന് നവരാത്രി മണ്ഡപത്തിൽ ആയുധ പൂജയോടുകൂടി പുസ്തകങ്ങളും മറ്റു ഉപകരണങ്ങളും പൂജവയ്ക്കും. പൂജവയ്ക്കാൻ താത്പര്യമുള്ളവർ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും കൊണ്ടുവരണം. സർക്കാർ അനുശാസിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിൽ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 6.50 മുതൽ ക്ഷേത്ര മേൽശാന്തി അജയകൃഷ്ണൻ നമ്പൂതിരി, സഹശാന്തി ജയരാജൻ പോറ്റി, കീഴ്ശാന്തിമാർ എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം വഹിക്കും. രക്ഷാകർത്താക്കൾ കുട്ടികളെ മടിയിലിരുത്തി വിദ്യാരംഭം നടത്തണം.