
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ 23ന് വൈകിട്ട് 3ന് പ്രസിദ്ധീകരിക്കും. ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർ 24മുതൽ 31വരെ തീയതികളിൽ ഓൺലൈനായോ ഹെഡ് പോസ്റ്റ്ഓഫീസുകളിലോ ഫീസടച്ച ശേഷം 27, 28, 30, 31 തീയതികളിൽ കോളേജുകളിൽ നേരിൽ ഹാജരായോ വെർച്വൽ ആയോ പ്രവേശനം നേടണം. അലോട്ട്മെന്റുമായി എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പ്രവേശനത്തിനെത്തേണ്ടത്. വിദ്യാർത്ഥിക്കൊപ്പം രക്ഷിതാക്കളിൽ ഒരാളേ പാടുള്ളൂ. ഹെൽപ്പ് ലൈൻ- 0471-2525300
കിറ്റ്സിൽ വിവിധ കോഴ്സുകൾ
തിരുവനന്തപുരം: മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് അപേക്ഷിക്കാം.
ബി.കോം (ട്രാവൽ ആൻഡ് ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്മെന്റ്) കോഴ്സുകളിൽ മാനേജ്മെന്റ് ക്വോട്ടയിലും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. നേരിട്ടും www.kittsedu.org ലൂടെയും അപേക്ഷിക്കാം. ഫോൺ 8111823377, 9446529467, 0471-2327707.
ഐ.എച്ച്.ആർ.ഡിസെമസ്റ്റർ പരീക്ഷ
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ (2018 സ്കീം) നവംബറിൽ നടക്കും. പരീക്ഷ ടൈംടേബിൾ www.ihrd.ac.in ൽ.