ricerecovery

നാഗർകോവിൽ: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 16 ടൺ റേഷൻ അരിയുമായി ഒരാളെ കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തിക്കുറിശ്ശി സ്വദേശി സുന്ദർ രാജിന്റെ മകൻ വിജിലാണ് (29) അറസ്റ്റിലായത്. ഇന്നലെ രാവിലെ 8 മണിക്കായിരുന്നു സംഭവം. കേരളത്തിലേക്ക് അരി കടത്തുന്നതായി കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽ അരസിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അരി പിടികൂടിയത്. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ ലോറിയെ തടഞ്ഞു പരിശോധിച്ചപ്പോഴാണ് അരി പിടികൂടിയത്. അരി തൂത്തുക്കുടിയിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതി വെളിപ്പെടുത്തി. കോട്ടാർ ശക്തി ഗാർഡനിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 4ടൺ റേഷൻ അരിയുമായി രണ്ട് പേരെ നാഗർകോവിൽ ഫുഡ്‌ സെൽ ഉദ്യോഗസ്ഥർ പിടികൂടി. കോട്ടാർ ശക്തി ഗാർഡൻ സ്വദേശി അയ്യപ്പൻ (47), മാരി മുത്തു (37) എന്നിവരാണ് അറസ്റ്റിലായത്.