
ടോവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം ഗോദയിലൂടെ മലയാളികൾ നെഞ്ചോട് ചേർത്ത നായികയാണ് പഞ്ചാബി സുന്ദരി വാമിഖ ഗാബി. ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന വാമിഖ പഞ്ചാബി, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. താരം കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് പഞ്ചാബിയിലാണ്. ഗോദയിൽ നായികയായി വന്നതോടെ കേരളത്തിൽ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം. പുത്തൻ ഫോട്ടോസും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.