
തിരുവനന്തപുരം : ചെമ്പഴന്തി എസ്.എൻ കോളേജിലെ കെമിസ്ട്രി വിഭാഗം 'ഫ്യൂച്ചർ പ്രോസ്‌പെക്ടസ് ഒഫ് കെമിസ്ട്രി എഡ്യൂക്കേഷൻ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര വെബിനാർ പരമ്പരയുടെ ആദ്യഘട്ടം സമാപിച്ചു. ഐ.ഐ.ടി ഖോരഗ്പൂരിലെ അസോസിയേറ്റ് പ്രൊഫസറും ശാന്തി സ്വരൂപ് ഭട്ട് നഗർ അവാർഡ് ജേതാവുമായ ഡോ. പാർത്ഥസാരഥി ചക്രബർത്തിയാണ് വെബിനാർ ഉദ്ഘാടനം ചെയ്തത്.
കോളേജ് പ്രിൻസിപ്പൽ ഡോ. ജിത എസ്.ആർ അദ്ധ്യക്ഷത വഹിച്ചു. കെമിസ്ട്രി ഐച്ഛിക വിഷയമായി എടുത്തവർക്കുള്ള ഉന്നത പഠന, തൊഴിൽ സാദ്ധ്യതയെ കുറിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിചയപ്പെടുത്തി. യൂണിവേഴ്‌സിറ്റി ഒഫ് മ്യൂൺസ്റ്ററിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. കൃഷ്ണൻ കർത്താ, ഗൾഫ് ബയോ അനലിറ്റിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഡോ. പ്രവീൺ ആർ.എസ്, ജ്യോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ റിസർച്ച് സയിന്റിസ്റ്റ് ഡോ. സുനീഷ് സി കരുണാകരൻ, ഇടെക് ഓൺലൈൻ എഡ്യൂക്കേഷൻ സൊലൂഷൻസ് ഫൗണ്ടർ ശ്രീജ ഉണ്ണിത്താൻ രണ്ടുദിവസങ്ങളിലായി നടന്ന വെബിനാറിൽ പ്രഭാഷണം നടത്തിയത്. കെമിസ്ട്രി വിഭാഗം മേധാവി ഡോ. സുജ.എസ്, വെബിനാർ കൺവീനർ ഡോ. അമ്പിളി രാജ് ഡി.ബി തുടങ്ങിയവർ സംസാരിച്ചു.
caption ചെമ്പഴന്തി എസ്.എൻ കോളേജിലെ കെമിസ്ട്രി വിഭാഗം സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര വെബിനാർ ഡോ. പാർത്ഥസാരഥി ചക്രബർത്തി ഉദ്ഘാടനം ചെയ്യുന്നു.