1

വളാഞ്ചേരി : ഒരു ലക്ഷം രൂപ വില വരുന്ന ഒമ്പത് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ
അനാറുൽ ബാഹർ (28),​ മാഫിഖുൾ(33) എന്നിവരെയാണ് വളാഞ്ചേരി ടൗണിൽ വച്ച് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മാത്രം വിതരണം ചെയ്യാനാണ് ഇവർ മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ബംഗാളിൽ നിന്നാണ് ബ്രൗൺഷുഗറെത്തിച്ചിരുന്നത്. ഒരു അതിഥി തൊഴിലാളിയെ ഉപയോഗിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ 1 .900 കിലോ കഞ്ചാവുമായി അസാം സ്വദേശി സദ്ദാം ഹുസൈനെ വളാഞ്ചേരി പൊലീസ് പിടികൂടിയിരുന്നു.