
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ രണ്ടാം വാർഡിൽ പെടുന്ന ഒന്നാം പാലം ഉടയാൻകുഴി റോഡിൽ ഗതാഗതം തടസപ്പെടുത്തി സാമൂഹ്യ വിരുദ്ധർ പാറകൊണ്ടിറക്കി. പാരഉടയാൻകുഴി വലിയകുഴി പ്രദേശവാസികൾ സഞ്ചരിക്കുന്ന റോഡിലാണ് സാമൂഹ്യവിരുദ്ധർ പാറകൊണ്ടിറക്കി സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയത്. നിരവധി വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ഈ റോഡിൽ പാറയിറക്കിയതോടെ യാത്രികർ ദുരിതത്തിലായിരിക്കുകയാണ്. ആർക്കെങ്കിലും അസുഖം വന്നാൽ കസേരയിൽ എടുത്ത് വളരെ ദൂരം കൊണ്ടുപോയി വാഹനത്തിൽ കയറ്റേണ്ട അവസ്ഥയാണിപ്പോൾ. ഇതിനെതിരെ വാർഡ് മെമ്പർ വിമൽരാജ് അധികൃതർക്ക് പരാതി നൽകി.