photo1

പാലോട്: നന്ദിയോട് പഞ്ചായത്തിലെ നവോദയ വാർഡിലെ കുറുങ്ങണം പ്രദേശവാസികളായ എഴുപതോളം കുടുംബങ്ങൾക്ക് എട്ട് പതിറ്റാണ്ടായി താമസിക്കുന്ന ഭൂമിക്ക് പട്ടയം നൽകാത്തതിനാൽ ഇവരനുഭവിക്കുന്ന കഷ്ടതകൾ കേരളകൗമുദി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഇടപെടൽ. കുറുങ്ങണം പ്രദേശത്തെ പട്ടയമില്ലാത്ത അർഹരായവർക്ക് പട്ടയം നൽകുന്നതിനു വേണ്ട അടിയന്തര നടപടി സ്വീകരിക്കാൻ നെടുമങ്ങാട് തഹസിൽദാർക്ക് നിർദ്ദേശം നൽകി. തുടർന്ന് മന്ത്രിയുടെ ഓഫീസിലേക്ക് തഹസിൽദാർ നൽകിയ റിപ്പോർട്ടിൽ ഈ സ്ഥലം വനഭൂമിയാണെന്നും 01-01-1977ന് മുൻപ് വനഭൂമി കൈവശം വച്ച്‌ വരുന്നവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയതായും ആ സ്ഥലത്തെ അർഹരായവർക്ക് പട്ടയം നൽകുന്നതിനായ് കൈവശസ്ഥലത്തിന്റെ ജി.പി.എസ് കോ ഒാർഡിനേറ്റ്സ് എടുത്ത് ആ വിവരം ഓൺലൈനായി കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. ഈ നടപടി പൂർത്തിയായാൽ രണ്ടു മാസത്തിനകം അർഹരായവർക്ക് പട്ടയം നൽകുമെന്നാണ് അധികൃതർ അറിയിച്ചത്.