madan

മുടപുരം : മാടൻവിള കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്റെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ഡോ.തോമസ് ഐസക് ഓൺ ലൈനായി നിർവഹിച്ചു.മെഷീന്റെ സ്വിച്ച് ഓൺ കർമ്മം കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ‌ ആർ.സുഭാഷ് അദ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി,കയർഫെഡ് ചെയർമാൻ അഡ്വ .എൻ.സായികുമാർ,പ്രോജെക്ട് ഓഫീസർ ഹാരിസ്,കയർ ഇൻസ്‌പെക്ടർ സച്ചു കുറുപ്പ്,കയർഫെഡ് ബോർഡ് മെമ്പർ ആർ.അജിത്,ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ.എം.റാഫി എന്നിവർ സംസാരിച്ചു.സംഘം പ്രസിഡന്റ്‌. എം.ഷാജഹാൻ സ്വാഗതവും സെക്രട്ടറി ജി.അനിൽകുമാർ നന്ദിയും പറഞ്ഞു.