തിരുവനന്തപുരം: മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന ഡോ.ജോസഫ് മാർത്തോമ മെത്രാപോലീത്തായുടെ നിര്യാണത്തിൽ സി.എസ്.ഐ ദക്ഷിണകേരള മഹായിടവക വൈദികവേദി അനുശോചിച്ചു. വൈദികവേദി പ്രസിഡന്റ് എൽ. മോഹനദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. വേദരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജോ.സെക്രട്ടറി എം.എസ് സ്വിങ്ക്‌ളി, മുൻ യൂത്ത് കോ- ഓർഡിനേറ്റർമാരായ ഡി. ജേക്കബ്, ടി. ദേവപ്രസാദ്, സി.എസ് ഫ്രാങ്ക്‌ളിൻദാസ്, ജെ. ജയരാജ് എന്നിവർ സംസാരിച്ചു. പ്രെയർ കൺവീനർ എ.ടി ഷിബു അനുസ്മരണ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.