asif-ali

പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ പ്രേംലാൽ പട്ടാഴി സംവിധായകനാകുന്ന കന്യാകുഴി എന്ന ഹ്രസ്വചിത്രം ഇന്ന് വൈകിട്ട് ആറ് മണിക്ക് ആസിഫ് അലി തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.മെഡോ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ പാർവന്ന പ്രവീൺലാൽ നിർമ്മിച്ച ഈ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ലോക്ക്ഡൗൺ കാലത്തെ പരിമിതികൾക്കുള്ളിൽ നിന്നാണ് പൂർത്തീകരിച്ചത്. കുട്ടൻപിള്ളയുടെ ശിവരാത്രിയിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ആനന്ദ് വി. കാര്യാട്ടാണ് കന്യാകുഴിയിലെ പ്രധാന വേഗം അവതരിപ്പിച്ചിരിക്കുന്നത്. സാദിഖിന്റേതാണ് രചന.