online

കിളിമാനൂർ :കുടുംബശ്രീക്ക് കീഴിലുള്ള ബഡ്സ് സ്ഥാപനങ്ങളുടെ കുട്ടികൾക്കുള്ള ഓൺലൈൻ തെറാപ്പി ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല ബഡ്സ് സ്കൂളിൽ മന്ത്രി എ.സി മൊയ്തീൻ ഓൺലൈൻ വഴി നിർവഹിച്ചു.ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീടുകളിൽനിന്ന് പുറത്തിറങ്ങാനാവാതെ വിഷമതകൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ.ഷൈജു സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലാലി വൈസ് പ്രസിഡണ്ട് കെ.രാജേന്ദ്രൻ പഞ്ചായത്ത് മെമ്പർമാരായ ഷിബു,രതീഷ് എന്നിവർ പങ്കെടുത്തു.