
വെഞ്ഞാറമൂട്: പൂവണത്തുംമൂട്ടിൽ ക്വാറിയിൽ നിന്ന് ലോഡുമായി വന്ന നാല് ടിപ്പർ ലോറികൾ തടഞ്ഞ ചിറയിൻകീഴ് ഡെപ്യൂട്ടി തഹസീൽദാരുടെ നേതൃത്വത്തിലുള്ള സംഘത്തെ ലോറി ഉടമകളും ജീവനക്കാരും തടഞ്ഞുവച്ചു. ഒടുവിൽ ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ടിപ്പർ ലോറികൾ ആറ്റിങ്ങൽ താലൂക്ക് ഓഫീസിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പൂവണത്തുംമൂട് ജംഗ്ഷനിൽ ഗതാഗത തടസമുണ്ടായി. ആറ്റിങ്ങൽ ഡി.വെെ.എസ്.പി എസ്.വി. സുരേഷ്, സി.ഐ ഷാജി, എസ്.ഐ സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ കേസെടുത്തതായി ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.