g-sudhakaran

തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ തിരഞ്ഞെടുത്ത കവിതകളുടെ സി.ഡി പ്രകാശനം 28 ന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കും. സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പ്രകാശനം നിർവഹിക്കും. സംഗീത സംവിധായകൻ ബിജിപാൽ സി.ഡി ഏറ്റുവാങ്ങും. കവി പ്രഭാവർമയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സുധാകരന്റെ തിരഞ്ഞെടുത്ത ഏഴ് കവിതകൾക്ക് ബിജിപാൽ സംഗീതാവിഷ്‌കാരം നിർവഹിച്ചിരിക്കുന്ന സി.ഡി പുറത്തിറക്കുന്നത് മനോരമ മ്യൂസിക് ആണ്.