prasasthipathram-kaimarun

കല്ലമ്പലം:മണമ്പൂർ ഗ്രാമപഞ്ചായത്തിന് അക്ഷയ കേരള പുരസ്കാരം ലഭിച്ചു.കേരളസർക്കാരിന്റെ പദ്ധതിയായ ക്ഷയരോഗ മുക്ത കേരളം വിജകരമായി നടപ്പിലാക്കിയതിനാണ് പുരസ്കാരം.മണമ്പൂർ സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ വർക്കല താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ജിജിൻ പ്രശസ്തിപത്രം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശിന് കൈമാറി.വൈസ് പ്രസിഡന്റ് സുരേഷ് കുമാർ,മെഡിക്കൽ ഓഫീസർ ഡോ.അനിൽകുമാർ, പഞ്ചായത്ത് മെമ്പർ ജയ,ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.