തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാ സഹായം തേടുന്നു. മണക്കാട് കൊഞ്ചിറവിള പനനിൽക്കുന്ന വീട്ടിൽ ടി.സി 69/1521(1)​ൽ താമസിക്കുന്ന അനിൽകുമാറിന്റെ ഭാര്യ വി.എസ്. രാധികയാണ് (37)​ സുമനസുകളുടെ കരുണ പ്രതീക്ഷിക്കുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി രാധിക ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മോശമായതിനാൽ ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കുക മാത്രമേ പരിഹാരമുള്ളൂവെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. വെൽഡിംഗ് തൊഴിലാളിയായ ഭർത്താവ് അനിൽകുമാറും വിദ്യാർത്ഥികളായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് ഇത്രയും വലിയൊരു തുക സ്വരൂപിക്കുക എളുപ്പമല്ല. നിത്യ ചിലവിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം കടംവാങ്ങിയാണ് ഡയാലിസിസും മരുന്നും ഉൾപ്പെടെയുള്ള ചെലവുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. രാധികയുടെ പേരിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ മണക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 3400325626. IFSC കോഡ്: CBIN0284968. ഫോൺ നമ്പർ: 6238408550.