
നെയ്യാറ്റിൻകര: വിജിലൻസ് അന്വേഷണം നേരിടുന്ന സി.പി.എം നേതൃത്വത്തിലുള്ള കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൂപിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടി ബി.ജെ.പി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം എസ്.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പരക്കുന്ന് അനിൽ, രാധാകൃഷ്ണൻ, വിനോദ് ലക്ഷണ, പൂവത്തൂർകുട്ടൻ തുടങ്ങിയവർ സംസാരിച്ചു.