road-nirmmanolghadanam

കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെട്ടയറ - കണ്ണംങ്കരക്കോണം റോഡിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മുഖ്യമന്ത്രി ഗ്രാമീൺ റോഡ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 18 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിർമ്മാണം. രാമചന്ദ്രൻ നായർ, റോയലൻ, രാജേന്ദ്രപ്രസാദ്, അജേഷ്, നദിർഷാ, ബാബുരാജൻ നായർ, സുകുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു. മഴയിൽ വെള്ളക്കെട്ടായി മാറുന്ന റോഡ്‌ ഗതാഗതയോഗ്യമാക്കുകയെന്നത് കണ്ണംങ്കരക്കോണം ഗ്രാമവാസികളുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. നാട്ടുകാർ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡിന് ഫണ്ട് അനുവദിച്ചത്.