plus-one

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് വഴിയുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായി. സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായുള്ള ഒഴിവുകൾ 27ന് രാവിലെ ഒൻപതിന് www.hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷകൾ 27ന് രാവിലെ 10 മുതൽ 30 വൈകിട്ട് അഞ്ചു വരെ ഓൺലൈനായി സമർപ്പിക്കാം.
വെബ്‌സൈറ്റിലെ apply for school/ combination transfer എന്ന ലിങ്ക് വഴിയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടത്.ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ അവർ ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽപ്പോലും ട്രാൻസ്‌ഫറിന് അപേക്ഷിക്കാനാകൂ. ഭിന്നശേഷിക്കാർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അർഹതയില്ല.