photo

നെടുമങ്ങാട് :കുണ്ടും കുഴിയും വെള്ളക്കെട്ടുമായി ദുരിതപൂർണമായ പഴകുറ്റി-കന്യാകുളങ്ങര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെട്ട് മുസ്ലിംലീഗും യൂത്ത് ലീഗും സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തി.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കണിയാപുരം ഹലീം ഉദ്‌ഘാടനം ചെയ്തു.നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്റെ അദ്ധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഫാറസ് മാറ്റപ്പള്ളി സ്വാഗതം പറഞ്ഞു.ചാന്നാങ്കര എം.പി കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി.എസ്.എഫ്.എസ്.എ തങ്ങൾ, സിദ്ദിഖ് നെടുമങ്ങാട്,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഇർഫാൻ ഹലീം,നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിജി മീരാൻ സാഹിബ്,യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഗദ്ദാഫി,എം.എസ്.എഫ് നെടുമങ്ങാട് മണ്ഡലം സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു.മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ആരിഫ് കണിയാപുരം നന്ദി പറഞ്ഞു.