തിരുവനന്തപുരം:ജില്ലയിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഠിനംകുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്, പോത്തൻകോട് പഞ്ചായത്തിലെ ഏഴാം വാർഡ്, കള്ളിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ പടപ്പാറ മേഖല, 11ാം വാർഡ്, വിളവൂർക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചിറക്കോണം ഭാഗം, 17ാം വാർഡിൽ തൈവിള ഭാഗം, വിതുര പഞ്ചായത്ത് 13ാം വാർഡിൽ ആട്ടിൻകൂട്, കാലൻകാവ് ഭാഗങ്ങൾ, കരവാരം പഞ്ചായത്ത് നാലാം വാർഡ്, ചെറുന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ്, ചെങ്കൽ പഞ്ചായത്ത് രണ്ടാം വാർഡ്, കാരോട് പഞ്ചായത്ത് ഒന്ന്, 14, 17 വാർഡുകൾ, ആര്യനാട് പഞ്ചായത്ത് 16ാം വാർഡ് എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആശുപത്രി സേവനങ്ങൾ, അവശ്യസാധനങ്ങളുടെ ലഭ്യത തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽനിന്നു പുറത്തു പോകാൻ അനുവദിക്കില്ല.
കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി
രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് പാറശാല പഞ്ചായത്തിലെ ആറ്, ഒമ്പത്, 15, പുളിമാത്ത് പഞ്ചായത്തിലെ 10ാം വാർഡ്, കടയ്ക്കാവൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ചമ്പാവിൽ, ഊട്ടുപറമ്പ് പ്രദേശങ്ങൾ, 11ാം വാർഡിൽ കരിങ്ങോട്, വയൽത്തിട്ട, സങ്കേതം മേഖലകൾ, വിതുപ പഞ്ചായത്തിൽ ഒന്ന്, ഒമ്പത്, 10, 11, 12, 14, 15, 16 വാർഡുകൾ, പള്ളിച്ചൽ പഞ്ചായത്തിൽ 14ാം വാർഡ്, മുദാക്കൽ പഞ്ചായത്തിൽ 16ാം വാർഡ്, ചെങ്കൽ പഞ്ചായത്തിൽ എട്ട്, 10 വാർഡുകൾ, പോത്തൻകോട് പഞ്ചായത്തിൽ ആറാം വാർഡ്, അതിയന്നൂർ പഞ്ചായത്തിൽ എട്ടാം വാർഡ് എന്നിവയെ കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടർ അറിയിച്ചു.