psc

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് നിയമനത്തിനുള്ള അഭിമുഖത്തിൽ മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ ഉന്നയിച്ച പരാതിയിൽ പി.എസ്.സി.യുടെ വാദം അംഗീകരിച്ചുകൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി ഹൈക്കോടതി ശരിവച്ചെന്ന് പി.എസ്.സി.കൂടുതൽ പ്രവൃത്തിപരിചയമുള്ളവരെ ഉയർന്ന ശമ്പള സ്‌കെയിലോടുകൂടിയ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അപാകതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചതായി പി.എസ്.സി പറയുന്നു.ആസൂത്രണ ബോർഡിന്റെ പ്ലാൻ കോ-ഓർഡിനേഷൻ, ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്, സോഷ്യൽ സർവീസസ് എന്നീ വിഭാഗങ്ങളിലെ ചീഫ് നിയമനത്തിനുള്ള റാങ്ക് പട്ടികകളെക്കുറിച്ചായിരുന്നു പരാതി ഉയർന്നത്. എഴുത്തുപരീക്ഷയിൽ പിന്നിലായിരുന്നവരെ റാങ്ക് പട്ടികയിൽ മുന്നിലെത്തിക്കാനായി കൂടുതൽ മാർക്ക് നൽകിയെന്നായിരുന്നു ആരോപണം.