1

നെയ്യാറ്റിൻകര:ഫ്രാൻ രക്ഷാധികാരിയും നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്ക് ചെയർമാനും മുതിർന്ന അഭിഭാഷകനുമായിരുന്ന അഡ്വ.കുളത്തൂർ സുകുമാരൻ നായരെ ഫ്രാനിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, ഫ്രാൻ ജനറൽ സെക്രട്ടറി എസ്. കെ.ജയകുമാർ, എൽ.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.മുഹിനുദ്ദീൻ,ബി.ജെ.പി ഏരിയാ സെക്രട്ടറി വി.ഹരികുമാർ, കവി സുമേഷ് കൃഷ്ണൻ,വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.അജിത്ത് തങ്കയ്യ,താലൂക്ക് അർബൻ ബാങ്ക് വൈസ് ചെയർമാൻ അഡ്വ.രാജു, മണലൂർ ശിവ പ്രസാദ്, എം.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.