iso

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ഒഫ് ലബോറട്ടറീസിന്റെ (എൻ.എ.ബി.എൽ) ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. രാജ്യാന്തരതലത്തിൽ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ.എ.ബി.എൽ അംഗീകാരം. ഇതോടെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ റിപ്പോർട്ടുകൾക്ക് അന്തർദേശീയ നിലവാരമുണ്ടാകും.
അംഗീകാരത്തിനായി കഴിഞ്ഞവർഷം തന്നെ അപേക്ഷിച്ചിരുന്നെങ്കിലും കൊവിഡ് കാരണം നേരിട്ടുള്ള പരിശോധനകൾ നടത്തിയിരുന്നില്ല. തുടർന്ന് ബോർഡിന്റെ അഞ്ചംഗ സമിതി നടത്തിയ ഓൺലൈൻ പരിശോധനയ്ക്ക് ശേഷമാണ് അംഗീകാരം നൽകിയത്. ഓൺലൈൻ പരിശോധനയിലൂടെ ഇന്ത്യയിലെ ഒരു ഫോറൻസിക് ലബോറട്ടറിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.