
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റും ആർക്കിടെക്ചർ ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 31ന് വൈകിട്ട് നാലുവരെ ഓൺലൈനായോ ഹെഡ് പോസ്റ്റോഫീസുകളിലൂടെയോ ഫീസടയ്ക്കാം. കൊവിഡ് പശ്ചാത്തലത്തിൽ കോളേജുകളിൽ ഹാജരാകാൻ കഴിയാത്തവർക്ക് കോളേജുകളുമായി ബന്ധപ്പെട്ട ശേഷം വെർച്വൽ പ്രവേശനം നേടാം. സ്വാശ്രയ ഫാർമസി പ്രവേശനം നേടിയവർ 27, 28, 30, 31 തീയതികളിൽ നേരിട്ട് കോളേജുകളിൽ ഹാജരായോ വെർച്വലായോ പ്രവേശനം നേടണം. 31ന് വൈകിട്ട് നാലിനകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാവും. ഹെൽപ്പ് ലൈൻ- 0471-2525300
നഴ്‌സിംഗ് പ്രവേശനത്തിന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം: സിമെറ്റ് നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്, എൻആർഐ സീറ്റിൽ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www.simet.in ൽ ലഭിക്കും. പരാതികളുണ്ടെങ്കിൽ simetdirectorate@gmail.com എന്ന മെയിലിൽ 27ന് വൈകിട്ട് അഞ്ചിനു മുൻപ് അറിയിക്കണം.
നിഷിൽ ഡിഗ്രി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായി നിഷിൽ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബി. എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി എഫ്.എ (ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് ), ബി.കോം (ബാച്ചിലർ ഒഫ് കൊമേഴ്സ്) ഡിഗ്രി കോഴ്സുകളിലേക്ക് ഈ മാസം 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം ബധിരർക്കും ശ്രവണപരിമിതി ഉള്ളവർക്കും മാത്രം. ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്ലസ് ടു/ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.nish.ac.in, admissions.nish.ac.in. ഹെൽപ് ഡെസ്‌ക്: 0471-2944635, 9744970847.
സ്റ്റാർട്ട് അപ്പിനായി സൗജന്യപരിശീലനം
തിരുവനന്തപുരം: സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങുന്നവർക്കായി കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തെ സൗജന്യ കോഴ്സ് നടത്തും. ഇതിന്റെ ചെലവ് സർക്കാർ വഹിക്കും. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സ്റ്റാർട്ട് അപ്പ് തുടങ്ങുന്നതിനുള്ള ആശയം, എങ്ങനെ വികസിപ്പിക്കാം,വിപണി സാധ്യതകൾ, പണമുണ്ടാക്കാനുള്ള വിദ്യ എന്നിവ വിദഗ്ദ്ധർ പറഞ്ഞുകൊടുക്കും.നല്ല സംരംഭമെന്ന് കണ്ടെത്തിയാൽ നിക്ഷേപം ഉൾപ്പെടെ സാങ്കേതിക, സാമ്പത്തിക സഹായവും ലഭ്യമാക്കും. പങ്കെടുക്കാനായി ഒക്ടോബർ 30 നകം www.bit.ly/ksumffs4 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഫോൺ: 9447788422.