
തിരുവനന്തപുരം:സംസ്ഥാനങ്ങൾക്കുള്ള ജി.എസ്. ടി നഷ്ടപരിഹാരം കേന്ദ്രം വിതരണം ചെയ്തു തുടങ്ങി.1.10ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വായ്പ എടുത്തു നൽകാമെന്ന് സമ്മതിച്ചിട്ടുള്ളത്. അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ജി.എസ്. ടി കുറവില്ലാത്തതിനാൽ നഷ്ടപരിഹാരമാവശ്യമില്ല. കേന്ദ്രവുമായി ധാരണയിലെത്തിയ 16 സംസ്ഥാനങ്ങൾക്കും 2 കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 6000 കോടി രൂപയാണ് ആദ്യം വിതരണം ചെയ്തത്. കേന്ദ്രം മുന്നോട്ട് വച്ച ഓപ്ഷനുകൾ ഇതുവരെ സ്വീകരിക്കാത്തതുകാരണം വിതരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. എല്ലാ ആഴ്ചയും തുക വിതരണം ചെയ്യും. 5.19 ശതമാനം പലിശയാണ് ഈ വായ്പയ്ക്ക് ഈടാക്കുക.