van-thakarnna-nilayil

കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം പെട്രോൾ പമ്പിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം തെറ്റിയ വാൻ വൈദ്യുതി പോസ്റ്റിലിടിച്ചുകയറി 4 പേർക്ക് പരിക്ക്. വാനിലുണ്ടായിരുന്ന കൊല്ലം സ്വദേശികളായ മൂന്നു പേർക്കും ബൈക്ക് യാത്രികനായ ആലംകോട് സ്വദേശിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ്‌ രണ്ടായി ഒടിഞ്ഞ് ഏറെ നേരം വൈദ്യുതി നിലച്ചു. വാനിന്റെ മുൻവശം തകർന്നു. പരിക്കേറ്റവരെ കല്ലമ്പലം പൊലീസെത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.