കിളിമാനൂർ: നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം - കുടുംബ ആരോഗ്യകേന്ദ്രമായി മാറുന്നു. നിലവിൽ എം.എൽ.എ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തിച്ച് തുടങ്ങിയ ആൽത്തറ മൂടിന് സമിപത്തെ പുതിയ കെട്ടിടത്തിലായിരിക്കും കുടുംബാരോഗ്യ കേന്ദ്രവും പ്രവർത്തിക്കുക. ആർദ്രം സാമ്പത്തിക സഹായവും, മിഷന്റെ പ്ലാനും ഉപയോഗിച്ചാണ് എഫ്.എച്ച്.സി പ്രവർത്തിക്കുക.