autimatik

മുടപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന രണ്ടാം കയർ പുനഃസംഘടനയുടെ ഭാഗമായി പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് സ്‌പിന്നിംഗ് മെഷീനുകളുടെ പ്രവർത്തനോദ്‌ഘാടനം മന്ത്രി ഡോ. തോമസ് ഐസക് ഓൺലൈൻ വഴി നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. സ്പിന്നിംഗ് മെഷീനുകളുടെ സ്വിച്ച് ഓൺ കർമ്മം കയർ അപെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. കയർ സംഘം പ്രസിഡന്റും അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആർ. അജിത്ത് സ്വാഗതം പറഞ്ഞു. കയർ സ്പെഷ്യൽ സെക്രട്ടറി എൻ. പത്മകുമാർ, കയർ വികസന ഡയറക്ടർ കെ.എസ്. പ്രദീപ്, കയർ ഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ തൊഴിലാളി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, എൻ.സി.ആർ.എം.ഐ ഡയറക്ടർ കെ.ആർ. അനിൽ, മെഷീൻ മാനു ഫാക്ച്ചറിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ പി.വി. ശശീന്ദ്രൻ, കുഴിയം കയർ സംഘം പ്രസിഡന്റ് സി. സുര, അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എം. തുളസി, കയർ പ്രോജക്ട് ഓഫീസർ എ. ഹാരീ, കയർ ഇൻസ്‌പെക്ടർ സച്ചു എൻ.കുറുപ്പ്, കയർ സംഘം സെക്രട്ടറി വി. അനിൽകുമാർ എന്നിവർ സംസാരിച്ചു.