fire-force

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവായി. 30 ശതമാനം വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

സർക്കാരിന്റെ നൂറ്ദിന കർമപദ്ധതിയുടെ ഭാഗമായാണ് തീരുമാനം. സ്ത്രീ ശാക്തീകരണനയത്തിന്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.