കിളിമാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10ന് കെ.എസ്.എസ്.പി.യു ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ നിർവഹിക്കും. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലി, കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി കെ. സദാശിവൻ നായർ, ജില്ല സെക്രട്ടറി ജി. അജയൻ എന്നിവർ പങ്കെടുക്കും.