secretariate

തിരുവനന്തപുരം: സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് പി.വി.കുര്യൻ ജന്മശതാബ്ദി ആഘോഷ സമിതി പ്രസിഡന്റ് അഡ്വ. ഫിലിപ് എം.പ്രസാദ്, രക്ഷാധികാരി അഡ്വ. ജോഷി ജേക്കബ്, വർക്കിംഗ് പ്രസിഡന്റ് ഭാസ്‌കരൻ പയ്യട, ജനറൽ സെക്രട്ടറി പി.രാജേന്ദ്രകുമാർ എന്നിവർ ആവശ്യപ്പെട്ടു.കാലാകാലങ്ങളായുള്ള ജാതീയമായ പിന്നാക്കാവസ്ഥ മറികടക്കാനാണ് ഭരണഘടന സംവരണതത്വത്തെ ആശ്രയിച്ചത്. സംവരണമെന്ന ആശയം സ്വാതന്ത്ര്യസമരത്തിൽ മുന്നണിപ്പോരാളികളായിരുന്ന ഡോ. റാം മനോഹർ ലോഹ്യയുടെയും ഡോ.ബി.ആർ. അംബേദ്കറുടെയും സംഭാവനയാണ്. അടിയന്തരാവസ്ഥക്കാലത്തെ മുന്നണിപ്പോരാളിയായിരുന്ന പി.വി.കുര്യൻ, ഡോ. റാം മനോഹർ ലോഹ്യയുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന കാലഘട്ടത്തിൽ തന്നെ സംവരണ തത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കം കേരളസർക്കാരിൽ നിന്നുണ്ടായതിനെതിരെ ചെറുത്തുനിൽപ്പ് ആവശ്യമാണ്. എല്ലാ പിന്നാക്ക ശക്തികളും ഇതിനായി ഒന്നിക്കണം. കേരളാ കോൺഗ്രസുമായുള്ള പാക്കേജിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സന്ദർഭങ്ങൾ തെളിയിക്കുന്നുവെന്നും പി.വി. കുര്യൻ ജന്മശതാബ്ദി ആഘോഷസമിതി ചൂണ്ടിക്കാട്ടി.