psc

തിരുവനന്തപുരം : ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം അട്ടിമറിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.പിന്നാക്ക അവശ വിഭാഗങ്ങൾക്ക് സാമൂഹ്യ നീതിയുടെ ഭാഗമായ സംവരണ തത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളിപ്പോൾ നടക്കുന്നത്.പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗതലങ്ങളിൽ ലഭിക്കേണ്ട അവകാശങ്ങളെ അനർഹർക്ക് ഓഹരി വയ്ക്കുന്ന സമീപനം സർക്കാറിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ്. സംവരണത്തിന്റെ ഉദ്യേശലക്ഷ്യം സാമ്പത്തിക സമത്വമല്ല എന്നിരിക്കെ, കേരള സർവ്വീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കണം.കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കൗൺസിൽ പ്രസിഡന്റ് നിസാർ ഒളവണ്ണ അദ്ധ്യക്ഷത വഹിച്ചു.നവംബർ അഞ്ചിന് മുൻപ് സംസ്ഥാനത്തെ 14ജില്ലകളിലും യൂത്ത് കൗൺസിൽ ജില്ലാ കമ്മിറ്റി രൂപീകരിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരായ തുടർ പ്രക്ഷോഭത്തിന്റെ ഭാഗമായി 16ന് ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തും.ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി സയ്യിദ് അലി, യൂത്ത് കൗൺസിൽ ജനറൽ സെകട്ടറി ആസിഫ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ഹനീഫ റണ്ടാർ തുടങ്ങിയവർ പ്രസംഗിച്ചു.