magic-planet
മാജിക് പ്ലാനറ്റ് തുറക്കുന്നതിന്റെ മുന്നോടിയായി പുറത്തിറക്കിയ സുരക്ഷാ വീഡിയോ ഗാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാന്ത്രികവടി വീശി പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏഴ് മാസക്കാലമായി അടഞ്ഞുകിടന്ന മാജിക് പ്ലാനറ്റ് തുറക്കുന്നതിന്റെ മുന്നോടിയായി പുറത്തിറക്കിയ സുരക്ഷാ വീഡിയോ ഗാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാന്ത്രികവടി വീശി പ്രകാശനം ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്നതാണ് മൂന്നര മിനിട്ട് ദൈർഘ്യമുള്ള ഗാനം. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെയാണ് ആശയാവിഷ്‌കാരം. ഷൈല തോമസ് എഴുതിയ വരികൾക്ക് വിഷ്ണു അശോക് സംഗീതം നൽകി. പിന്നണി ഗായിക ശ്വേത അശോക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോയുടെ സംവിധാനം പ്രജീഷ് പ്രേമും ചിത്രസംയോജനം ഭരതരാജനും നിർവഹിച്ചിരിക്കുന്നു. വീഡിയോ മുതുകാടിന്റെ ഫേസ്ബുക് പേജിൽ കാണാനാകും. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട്, മാജിക് അക്കാഡമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുത്തു.