
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ പേരുമല വാർഡിൽ നിർമ്മിച്ച പുളിഞ്ചി അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ വീണാ പ്രസാദ്, എ. ഷാജി, നഗരസഭ എൻജിനീയർ പി. കൃഷ്ണകുമാർ, അജിത, റഫീഖ് പേരുമല, ശശി എന്നിവർ പങ്കെടുത്തു. 15 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് ഘട്ടങ്ങളിലായാണ് ആധുനിക രീതിയിലുള്ള അങ്കണവാടി നിർമ്മിച്ചത്. ക്ലാസ് റൂം, സ്റ്റോർ റൂം, അടുക്കള, ടോയ്ലെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.