sleeper

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ബസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ച സ്ലീപ്പർ ബസുകൾ സഞ്ചാരികൾക്ക് രാത്രി വാടകയ്ക്ക് നൽകും. ഇത് സംബന്ധിച്ചുള്ള നിരക്കും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. സീറ്റ് ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് ആറു മുതൽ അടുത്ത ദിവസം ഉച്ചക്ക് 12 വരെ വാടകയ്ക്ക് നൽകും.

വാടകയ്ക്ക് തുല്യമായ തുക കരുതൽ ധനമായി നൽകണം. ഒഴിയുമ്പോൾ നാശനഷ്ടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരിച്ച് നൽകും.

ബസ് ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്നാർ ഡിപ്പോയിലെ ടോയ്‌‌ലറ്റ് സൗകര്യം ഉപയോഗിക്കാം.

ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തും

താമസിക്കുന്നവർക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തിൽ എടുത്ത് വയ്ക്കുന്നതിനും രണ്ട് താത്കാലിക ജീവനക്കാരെ നിയമിക്കും. കെ.എസ്.ആർ.ടി.സിയുടെ മെയിൽ ഐ.ഡി mnr@kerala.gov.inവഴിയും 9447813851, 04865230201 എന്ന ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്യാം. ബുക്കിംഗ് ഏജന്റുമാരെ 10% കമ്മിഷൻ വ്യവസ്ഥയിൽ അനുവദിക്കും