
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷൻ സ്വദേശി അനീഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 4ന് ആയിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന കാറും എതിരേവന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇടിയെത്തുടർന്ന് കാർ ദേശീയപാതയിലെ കുഴിയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.