
വെള്ളറട: നെയ്യാർ റിസർവയർ പ്രദേശത്തെ കരിമംകുളത്തെ ആദ്യത്തെ കടത്തുകാരി കരിംകുളം തടത്തരികത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അമ്മുക്കുട്ടി (97) നിര്യാതയായി 1981 മുതൽ 2000 വരെ നെയ്യാറിനു കുറുകെ കരിമംകടവത്തെ കടത്തുകാരിയായിരുന്നത്. 1946 മുതൽ ഇവരുടെ ഭർത്താവ് ജോസഫായിരുന്നു മുളം ചങ്ങാടത്തിലെ ആദ്യത്തെ കടത്തുകാരൻ ഭർത്താവ് മരിച്ചതോടെ അമ്മുക്കുട്ടി കടത്ത് ഏറ്റെടുക്കുകയായിരുന്നു. മായം , അമ്പൂരി, തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലേക്കും ചാക്കപ്പാറ കുന്നത്തുമല, പൂവൻപാറ , കാരിക്കുഴി , തെമ്മല,ആമല , പുരുവിമല , ശൂരവക്കാണി, തുടങ്ങിയ സെറ്റിൽമെന്റ് പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ എത്തിചേരുന്നത് ഈ കടത്തുവഴി രണ്ടു ദശാബ്ദത്തോളം അമ്മുക്കുട്ടിയുടെ കടത്തായിരുന്നു ആശ്രയം. മക്കൾ: പരേതനായ രാജപ്പൻ, സെൽവി, തമ്പി, തങ്കപ്പൻ, പൂമണി, ഗീത, സാംകുട്ടി, സോമൻ, കുട്ടൻ, തങ്കമ്മ മരുമക്കൾ: രാധ, മണിയൻ, രാജൻ, ബൈജു, ചന്ദ്രിക, ശോഭ, പൊന്നമ്മ, സുനു, നേരി , മോളി